ശരദ് പവാറിെൻറ ജന്മദിനാഘോഷം
text_fieldsഎൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിെൻറ ജന്മദിനത്തോടനുബന്ധിച്ച് ഒ.എൻ.സി.പി കുവൈത്ത് മധുരം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ശരദ് പവാർ എം.പിയുടെ 81ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.
ചടങ്ങ് എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഒ.എൻ.സി.പി കുവൈത്ത് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പ്രവാസികൾക്ക് മധുരം വിതരണം ചെയ്തു.
മാത്യു ജോൺ, ബിജു മണ്ണായത്ത്, ശ്രീബിൻ ശ്രീനിവാസൻ, നോയൽ പിേൻറാ, സണ്ണി മിറാൻഡ (കർണാടക), ഒ.ടി. ചിന്ന (തെലങ്കാന) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

