Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ക്ഷി​ക​ളെ...

പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടി​യ മൂ​ന്നു സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടി​യ മൂ​ന്നു സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt?????? ????????? ???????????????????????? ????????????? ?????????

കു​വൈ​ത്ത് സി​റ്റി: ഫൈ​ല​ക ദ്വീ​പി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ​ക്ഷി​ക​ളെ​യും മ​ത്സ്യ​ങ്ങ​ളെ​യും വേ​ട്ട​യാ​ടി​യ മൂ​ന്നു കു​ വൈ​ത്ത് പൗ​ര​ന്മാ​രെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്തു. ലൈ​സ​ന്‍സി​ല്ലാ​തെ നി​ര​വ​ധി​യാ​ളു​ക​ള്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ്യ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി റി​പ്പോ​ര്‍ട്ടു​ക​ള്‍ പ​രി​സ്ഥി​തി വ​കു​പ്പി​നു ല​ഭി​ച്ചി​രു​ന്നു. ഇൗ ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് ഫൈ​ല​ക ദ്വീ​പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍നി​ന്നു വേ​ട്ട​യാ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച തോ​ക്കു​ക​ളും വ​ല​ക​ളും, വേ​ട്ട​യാ​ടി​യ പ​ക്ഷി​ക​ളെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി സം​ഘ​ത്തെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് ഇ​വ​രെ കൈ​മാ​റി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.


നേ​ര​േ​ത്ത രാ​ജ്യ​ത്തെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​മാ​യ അ​ല്‍ സ​ഖ്ഹി​യ​യി​ല്‍നി​ന്ന് പ​ക്ഷി​വേ​ട്ട ന​ട​ത്തു​ന്ന​തി​നി​ടെ ഒ​രു സം​ഘ​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ജ​ഹ്‌​റ ഗ​വ​ര്‍ണ​റേ​റ്റ് പ​രി​സ്ഥി​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘ​ത്തെ ക​ണ്ടെ​ത്തി​യ​ത്. പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടി പി​ടി​ച്ച നാ​ലം​ഗ സം​ഘ​ത്തി​നു​മേ​ൽ പ​രി​സ്ഥി വ​കു​പ്പ് കു​റ്റം ചു​മ​ത്തി​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍ നി​ന്നും 16 പ​ക്ഷി​ക​ളെ​യാ​ണ് പ​രി​ശോ​ധ​ന​സം​ഘം ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ല്‍ എ​ട്ടു പ​ക്ഷി​ക​ള്‍ക്കു ജീ​വ​നു​ണ്ടാ​യി​രു​ന്നു.
ലൈ​സ​ന്‍സി​ല്ലാ​തെ ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വെ​ച്ച​തി​നും അ​ന​ധി​കൃ​ത​മാ​യി പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടി​യ​തി​നു​മാ​ണ് ഇ​വ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbirds
News Summary - birds-kuwait-gulf news
Next Story