‘ബയോമെട്രിക് സംവിധാനം സുരക്ഷ ശക്തമാക്കും’
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നത് സുരക്ഷ ശക്തമാക്കുമെന്നും നിയമലംഘകർ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനാകുമെന്നും എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ബദർ അൽ ഷായ പറഞ്ഞു. രാജ്യത്തേക്ക് പ്രവേശിക്കുന്ന പൗരന്മാര്ക്കും പ്രവാസികള്‍ക്കും സന്ദർശക വിസക്കാര്‍ക്കും ബയോമെട്രിക് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. രാജ്യത്തേക്കു പ്രവേശിക്കുന്നവരുടെ നേത്ര അടയാളം പകർത്തി വ്യക്തിഗത വിവരങ്ങൾ ചേർത്ത് സൂക്ഷിക്കും. വിമാനത്താവളങ്ങളില്‍ ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അൽ ഷായ പറഞ്ഞു.
ബയോമെട്രിക് സംവിധാനം വന്നതോടെ രാജ്യത്ത് പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തിയവർ തിരിച്ചെത്തുന്നത് തടയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ രാജ്യത്തേക്ക് 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്ക്കും വിസ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓപൺ സ്കൈ നയത്തിന് അനുയോജ്യമായ രീതിയിലാണ് വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടുകൂടി നിലവിലെ സൗകര്യങ്ങള്‍ ഇരട്ടിയാകും. യാത്രക്കാര്‍ക്ക് സിവിൽ കാർഡിന് പകരമായി കുവൈത്ത് മൊബൈല്‍ ഐ.ഡി ആപ്ലിക്കേഷൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നും അൽ ഷായ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

