ഹജ്ജ് തീർഥാടകർക്ക് ബയോമെട്രിക് രജിസ്ട്രേഷന് പ്രത്യേക സൗകര്യം
text_fieldsകുവൈത്ത് സിറ്റി: ഹജ്ജ് തീർഥാടകർക്ക് ബയോമെട്രിക് രജിസ്ട്രേഷനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള ബയോമെട്രിക് സേവന കേന്ദ്രങ്ങളിൽ ഹാജിമാർക്ക് പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കും. ഹജ്ജിന് രജിസ്റ്റർ ചെയ്ത അപേക്ഷകര്‍ക്ക് സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കി നേരിട്ട് കേന്ദ്രങ്ങളില്‍ എത്താമെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയുള്ള സമയം ഇതിനായി ഉപയോഗപ്പെടുത്താം. 58 ഗ്രൂപ്പുകളായി 8,000 തീർഥാടകരാണ് കുവൈത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിനായി യാത്രയാകുന്നത്. ആഭ്യന്തര മന്ത്രാലയം, ആരോഗ്യം, ഔഖാഫ് തുടങ്ങിയ വകുപ്പുകള്‍ സഹകരിച്ചാണ് ഹജ്ജ് സീസണിനായുള്ള തയാറെടുപ്പുകൾ ഒരുക്കുന്നത്. ആദ്യസംഘം ഈ മാസം 31ന് യാത്ര തിരിക്കും.

