ബിന്ദു പ്രസാദ് നാട്ടിലേക്ക് മടങ്ങി
text_fieldsകുവൈത്ത് സിറ്റി: കാൻസർ ബാധിച്ച് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കോട്ടയം സ്വദേശി ബിന്ദു പ്രസാദ് നാട്ടിലേക്ക് മടങ്ങി. കല കുവൈത്ത് പ്രസിഡൻറ് സുഗത കുമാർ, സജി തോമസ് മാത്യു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മൈക്കിൾ ജോൺസൺ, ബിജു ജോസ്, അജിത് കുമാർ, അബ്ബാസിയ മേഖലാ പ്രസിഡൻറ് കിരൺ എന്നിവർ ബിന്ദുവിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് അവശയായ ബിന്ദുവിനെ നാട്ടിലെത്തിക്കാനായി കല കുവൈത്ത് സാമൂഹിക വിഭാഗത്തിെൻറ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.
കഴിഞ്ഞ ഒന്നര വർഷമായി കുവൈത്തിൽ ജോലി ചെയ്തുവരുകയായിരുന്നു ബിന്ദു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവരെ സഹായിക്കാൻ നിരവധി പേർ സഹായ ഹസ്തവുമായെത്തി. കല മുഖേനയുള്ള സാമ്പത്തിക സഹായത്തിന് പുറമെ വിവിധ സംഘടനകളും ബിന്ദുവിനെ സഹായിക്കുന്നതിന് തയാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
