Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗഹൃദത്തിന്റെ ആഘോഷമായി...

സൗഹൃദത്തിന്റെ ആഘോഷമായി ‘ബിൽക്കീസ് കൂട്ടായ്മ’ ഈദ് പിക്നിക്

text_fields
bookmark_border
സൗഹൃദത്തിന്റെ ആഘോഷമായി ‘ബിൽക്കീസ് കൂട്ടായ്മ’ ഈദ് പിക്നിക്
cancel
camera_alt

ബിൽക്കീസ് കൂട്ടായ്മ അംഗങ്ങൾ ഈദ് പിക്നികിൽ

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ബിൽക്കീസ് കുവൈത്ത് ഈദ് പിക്നിക് കബദ് റിസോർട്ടിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

രണ്ട് ദിവസം നീണ്ടുനിന്ന പിക്നിക് കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലാ-കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, കുട്ടികളുടെയും മുതിർന്നവരുടെയും സൗഹൃദ സംഗമങ്ങൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.

നാട്ടിലേക്കു പോകുന്ന റഷക്കും, നഹ്‌ലക്കും പരിപാടിയിൽ യാത്രയയപ്പ് നൽകി. ഉപരിപഠനത്തിനായി പോകുന്ന ആയിഷ ഷഹ്‌ന, ഫാത്തിമ നൗറിൻ, ആയിഷ സഹ്റിൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നഹ് യാൻ എന്നിവർക്കും കൂട്ടായ്മയുടെ സ്നേഹോപഹാരങ്ങളും ആശംസകളും കൈമാറി.

കെ.സി.കരീം, ഷംസുദ്ദീൻ കാട്ടൂർ, സയ്യിദ് തങ്ങൾ, ജസീൽ ചെങ്ങളാൻ, കെ.സി.സത്താർ, ഇ.പി.ആസിഫ്, എൻ.പി.റസാഖ്, ഷമീർ നായിഫ്, നൗഷാദ് തിടിൽ, ഹാരിസ് കൊട്ടേക്കാട്, റിയാസ് വടകര, ഖാലിദ് അൽ നസർ, മജീദ് പി.കെ.പി.എ,റഫീഖ് കാലിക്കറ്റ്, ഷാഫി കാട്ടൂർ എന്നിവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - ‘Bilkis’ Community’s Eid Picnic as a Celebration of Friendship
Next Story