സുലൈബിക്കാത്ത് തീരത്ത് ഒരുങ്ങുന്നത് വൻപദ്ധതികൾ
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിസഭായോഗം
കുവൈത്ത് സിറ്റി: സുലൈബിക്കാത്ത് തീരത്ത് ഒരുങ്ങുന്നത് വൻവികസന പദ്ധതികൾ. സമുദ്ര സംരക്ഷണ കേന്ദ്രത്തിന് പുറമേ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, പൊതു വിനോദ സൗകര്യങ്ങൾ, പാർപ്പിട, വാണിജ്യ മേഖലകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. റാസ് ആഷിർജ് പ്രദേശത്തിന്റെയും ആഷിർജ് ദ്വീപുകളുടെയും വികസനത്തിനായുള്ള ശ്രദ്ധേയ പദ്ധതിയും മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം സുലൈബിഖത്ത് ബേ വികസന പദ്ധതി നവീകരണം അവലോകനം ചെയ്തു. വികസന പദ്ധതിയെ കുറിച്ച് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി മന്ത്രിസഭയിൽ വിശദീകരിച്ചു.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ കുവൈത്ത് സന്ദർശനത്തിന്റെ ഫലങ്ങൾ പ്രധാനമന്ത്രി മന്ത്രിസഭ അംഗങ്ങളെ അറിയിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി, ധനകാര്യ മന്ത്രി, സാമ്പത്തിക കാര്യ, നിക്ഷേപ ആക്ടിങ് സഹമന്ത്രി ഡോ.സുബൈഹ് അൽ മുഖൈസീം തന്റെ അമേരിക്കൻ സന്ദർശനത്തിന്റെ ഫലങ്ങൾ മന്ത്രിസഭയെ അറിയിച്ചു.
അജണ്ടയിലെ മറ്റു വിഷയങ്ങളും മന്ത്രിസഭ ചർച്ച ചെയ്യുകയും ചിലത് അംഗീകരിക്കുകയും മറ്റു ചിലത് കൂടുതൽ പഠനത്തിനായി മന്ത്രിതല സമിതികൾക്ക് അയക്കുകയും ചെയ്തു. കുവൈത്ത് പൗരത്വ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ മിനിറ്റ്സിന് മന്ത്രിസഭ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

