കുവൈത്തിൽ വൻ മയക്കുമരുന്നു വേട്ട
text_fieldsപിടികൂടിയ മയക്കുമരുന്നുകൾ ആഭ്യന്തരമന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹും സംഘവും പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 335 കിലോ ഹഷീഷും ഒരു ദശലക്ഷം കാപ്റ്റഗൺ ഗുളികകളും പിടിച്ചെടുത്തു. രണ്ടു ദശലക്ഷം ദീനാറിൽ കൂടുതൽ വിലമതിക്കുന്നതാണ് ഇവയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. വാണിജ്യ-വ്യവസായ മന്ത്രി മസിൻ അൽ നഹ്ദും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്ത് മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനുമെതിരെ കർശന നടപടികളും പരിശോധനകളും തുടരുകയാണ്.

