Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമരം ചെയ്ത 12 ബിദൂനികൾ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിവിധ ആവശ്യങ്ങളുന്നയിച്ച് അനധികൃതമായി സമരംചെയ്ത 12 ബിദൂനികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സുരക്ഷ നിയമങ്ങൾ ലംഘിച്ചതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും അനധികൃതമായി സംഘം ചേർന്നതിനുമാണ് ഇവർക്കെതിരായ പ്രോസിക്യൂഷൻ കേസ്. കുറച്ചുദിവസം മുമ്പ് തൈമയിൽ സമരം നടത്തിയവരാണ് കുരുക്കിലായത്. അതേസമയം, പ്രതികൾ കുറ്റം നിഷേധിച്ചു. തങ്ങൾ രാജ്യത്തിനെതിരെ സംഘം ചേർന്നതല്ലെന്നും ന്യായമായ അവകാശങ്ങൾക്കായി സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഇവർ വ്യക്തമാക്കി. അബ്ദുൽ ഹക്കീം അൽ ഫദ്ലി, യൂസുഫ് അൽ ഉസൈബി, അബ്ദുല്ല അൽ ഫദ്ലി, അഹ്മദ് അൽ ഉനാൻ, ഒൗൻ അൽ അനാൻ, അവാദ് അൽ ഉനാൻ, അഹ്മദ് ഷായ, മുഹമ്മദ് ഖുദൈർ, നവാഫ് അൽ ബദർ, ജറല്ല അൽ ഫദ്ൽ, ഹാമിദ് ജമീൽ, യൂസുഫ് ബഷാഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
