ബൈബിൾ വിവർത്തനം പോസ്റ്റർ പ്രകാശനം
text_fieldsബൈബിൾ വിവർത്തനം പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ കെ.എം.ആർ.എം അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ബൈബിൾ പകർത്തി എഴുത്ത് മത്സരത്തിന്റെ പ്രകാശനം ചെയ്തു.
അബ്ബാസിയ യുനൈറ്റെഡ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് ഫാ.ഡോ. തോമസ് കാഞ്ഞിരമുകളിൽ, ഫാ.മോൺസിഞ്ഞോർ തോമസ് കയ്യാലക്കൽ, കെ.എം.ആർ. എം പ്രസിഡന്റ് ഷാജി വർഗീസ് എന്നിവർ ചേർന്ന് അബ്ബാസിയാ ഏരിയാ ട്രഷറർ ബിനു എബ്രഹാമിൽ നിന്നും സ്വീകരിച്ച് ഏരിയ സെക്രട്ടറി സിൽവി തോമസിന് നൽകി പ്രകാശനം ചെയ്തു.
ഏരിയ പ്രസിഡന്റ് മാത്യു കോശി, കെ.എം.ആർ.എം ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, ട്രഷറർ സന്തോഷ് ജോർജ്, ഡോ.നീതു മറിയം ചാക്കോ, മറ്റു ഏരിയകമ്മിറ്റി അംഗങ്ങൾ, സെൻട്രൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതർ ആയിരുന്നു.
പി.ഒ.സി ബൈബിളിലെ പുതിയ നിയമം ആണ് മത്സര ഇനം. 2025 ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31 വരെയാണ് മത്സരത്തിന്റെ സമയ പരിധി. കെ.എം.ആർ.എം അംഗങ്ങൾക്ക് മാത്രമായാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

