ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നൂറാമത് യോഗം
text_fieldsഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നൂറാമത് യോഗത്തിൽ വിഴിഞ്ഞം തുറമുഖം എം.ഡി ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ് ഓൺലൈനായി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നൂറാമത് യോഗം ശനിയാഴ്ച ചേർന്നു. വിഴിഞ്ഞം തുറമുഖം എം.ഡി ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ് ഓൺലൈൻ പരിപാടിയിൽ ‘മലയാളഭാഷയും പുതിയ തലമുറയും’ വിഷയത്തിൽ സംസാരിച്ചു. ക്ലബ് മുൻ അധ്യക്ഷ ഷീബ പ്രമുഖ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. തുടർന്ന് ക്ലബിന്റെ വിദ്യാഭ്യാസ ഉപാധ്യക്ഷൻ പ്രശാന്ത് കവളങ്ങാട് പിന്നിട്ട നാൾവഴികൾ വിശദീകരിച്ചു.
മുഖ്യാതിഥിയുമായി സംവദിക്കാനും അവസരമൊരുക്കിയിരുന്നു. കാർത്തിക് നാരായണൻ, മല്ലിക ലക്ഷ്മി എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. സി.എച്ച്. ഷബീർ സ്വാഗതവും ബിജോ പി. ബാബു നന്ദിയും പറഞ്ഞു. പ്രമുഖ് ബോസ്, എൻ.എസ്. സുനിൽ എന്നിവർ നേതൃത്വം നൽകി. സുവി അജിത് അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

