ശാസ്ത്രകൗതുകമുണർത്തി ഭവൻസ് ഇന്ത്യ സയൻസ് ഫോറം
text_fieldsഇന്ത്യൻ എജുക്കേഷൻ സ്കൂളിൽ നടന്ന സയൻസ് ഫോറം പ്രദർശനം
കുവൈത്ത് സിറ്റി: തേനീച്ചക്കൂട്ടിൽനിന്നു ലഭിക്കുന്ന വാക്സ് ഉപയോഗിച്ചുള്ള മെഴുകുനിർമാണം, ജലബാഷ്പീകരണത്തെ കുറച്ച് കുടിവെള്ള സംഭരണവും വൈദ്യുതി നിർമാണവും... കുഞ്ഞുമനസ്സുകളിൽ നിരന്ന ആശയങ്ങൾ ശാസ്ത്രപിൻബലത്തോടെ അവതരിപ്പിച്ച ഭവൻസ് ഇന്ത്യ സയൻസ് ഫോറം ശ്രദ്ധേയമായി.
വാഹനങ്ങളിൽ നിന്ന് ഊർജം ശേഖരിച്ചുള്ള വൈദ്യുതി നിർമാണം, പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പാം ചെടിയിൽനിന്നുമുള്ള സ്ട്രോ നിർമാണം തുടങ്ങിയവയും പ്രധാനമായി. ഇന്ത്യൻ എജുക്കേഷൻ സ്കൂളിൽ നടന്ന പരിപാടി സയന്റഫിക് ആൻഡ് ഇന്നൊവേഷൻസ് ഡിപ്പാർട്മെന്റ് മാനേജർ എൻജിനീയർ അഹമ്മദ് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് സ്കോളർ ഫാത്തിമ ഷാ അസ്വർ മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ മീനാക്ഷി നയ്യാർ ബി.ഐ.എസ്.എഫ് ലോഗോ പ്രകാശനം നിർവഹിച്ചു. സ്റ്റുഡന്റ് പാർലമെന്റ് വൈസ് പ്രസിഡന്റ് സാറ ഇമ്തിയാസ് സ്വാഗതവും സ്കൂൾ പാർലമെന്റ് പ്രതിനിധി അദ്വൈത് ജയിൻകുമാർ നന്ദിയും പറഞ്ഞു.
ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ എജുക്കേഷൻ സ്കൂൾ, അസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ എന്നീ വിദ്യാലയങ്ങൾ മത്സരിച്ചു. സീനിയർ, ജൂനിയർ വിഭാഗത്തിൽ ആസ്പയർ ഇന്ത്യൻ സ്കൂൾ ഒന്നാം സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

