ഭവനകാര്യ മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഭവനകാര്യ മന്ത്രി യാസർ അബുലിനെതിരെ കുറ്റവിചാരണ നോട്ടീസ്. പ്രതിപക്ഷ എം.പി ശുെഎബ് അൽ മുവൈസിരിയാണ് ഭവനനിയമം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായും പാർലമെൻറിനെ തെറ്റിദ്ധരിപ്പിച്ചതായും ആരോപിച്ച് മന്ത്രിക്കെതിരെ കുറ്റവിചാരണാ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
രാജ്യത്തെ പകുതിയോളം പൗരന്മാർ വീടിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇൗ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി പരാജയമാണെന്ന് എം.പി പറഞ്ഞു. ഭവന പ്രശ്നവുമായി ബന്ധപ്പെട്ട് പാർലമെൻറിൽ പ്രത്യേക ചർച്ച നടന്നു. ഇൗ ചർച്ചയിൽ രാജ്യത്തിെൻറ ഭവനനയത്തിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് എം.പിമാർ ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വദേശികളുടെ വീടുമായി ബന്ധപ്പെട്ടതാണ്. 15 വർഷത്തെ കാത്തിരിപ്പിനൊടുവിലും ഇൗ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. 2012ൽ ചുരുങ്ങിയ കാലം ഭവനകാര്യ മന്ത്രിയായിരുന്നിട്ടുള്ള ശുെഎബ് അൽ മുവൈസിരി എം.പി സമർപ്പിച്ച കുറ്റവിചാരണ പ്രമേയത്തിൽ പറയുന്നു. 1993ലാണ് സ്ഥലം അനുവദിച്ച് മൂന്നു വർഷത്തിനകം സർക്കാർ വീട് ലഭ്യമാക്കണമെന്ന ഭവനനിയമം പാസാക്കിയത്. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ ഇതുവരെ വിജയിക്കാനായിട്ടില്ല. 1,10,000 സ്വദേശികളാണ് വീടിനായി കാത്തിരിക്കുന്നത്. ഇത് രാജ്യത്തെ ആകെ പൗരന്മാരുടെ പകുതി വരും.
വൻകിട ഭവന പദ്ധതികളുമായി ബന്ധപ്പെട്ട് മന്ത്രി പാർലമെൻറിൽ അവതരിപ്പിച്ച കണക്കുകളിൽ വൈരുധ്യമുണ്ട്. തെറ്റായ കണക്കുകൾ അവതരിപ്പിച്ചതിനാലാണ് ഇത് സംഭവിക്കുന്നത്. ജാബിർ അഹ്മദ് ഭവന പദ്ധതിയിൽ 600 വീടുകൾക്ക് മാത്രമാണ് കേടുപാടുള്ളത് എന്നാണ് മന്ത്രി പാർലമെൻറിൽ വിശദീകരിച്ചത്. എന്നാൽ, ഹൗസിങ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 4500 വീടുകൾക്ക് അറ്റകുറ്റപ്പണി ആവശ്യമായിട്ടുെണ്ടന്ന് കുറ്റവിചാരണാ പ്രമേയത്തിൽ പറയുന്നു. മേയ് ഒമ്പതിന് ചേരുന്ന പാർലമെൻറ് യോഗത്തിൽ കുറ്റവിചാരണ പ്രമേയം പരിഗണനക്കെടുക്കുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം വ്യക്തമാക്കി. അതിനിടെ കുറ്റവിചാരണ നേരിടാൻ താൻ തയാറാണെന്നും ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയുണ്ടെന്നും മന്ത്രി യാസർ അബുൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വീട് നൽകുന്നതിൽ വൻ കുതിപ്പാണ് ഉണ്ടായതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
60 വർഷത്തിനിടെ 98,000 വീടുകളാണ് സർക്കാർ വിതരണം ചെയ്തതെങ്കിൽ 2014 മുതൽ മാത്രം 45,000 വീട് നൽകി. നിർമാണം നടക്കുന്ന വൻകിട ഭവന പദ്ധതികൾ പൂർത്തിയാവുന്നതോടെ 60ഏ000 വീടുകൾ വരും വർഷങ്ങളിൽ വിതരണം ചെയ്യാൻ കഴിയുമെന്നും മന്ത്രി
കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.