ഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ ഓണാഘോഷം
text_fieldsഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ കുവൈത്ത് ഓണാഘോഷം ഉദ്ഘാടനത്തിൽ ഷൈനി ഫ്രാങ്കോ നിലവിളക്ക് കൊളുത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ടാക്സി സംഘടനയായ ഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ പൊന്നോണം സീസൺ- 5 അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. ട്രഷറർ സുനു വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രവീന്ദ്രൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക്, സാമൂഹിക പ്രവർത്തകനായ ചെസിൽ രാമപുരം, അൽ അൻസാരി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ ശ്രീജിത്, സംഘടന രക്ഷാധികാരി ഉണ്ണി പരമേശ്വരൻ, പോഗ്രാം കൺവീനർ ജയ്സൻ പാപ്പച്ചൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി നൗഷാദ് നന്ദി പറഞ്ഞു.
സംഘടനയിലെ 60 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കുപോവുന്ന ഹംസ കണ്ണൂർ, ജോഷി എന്നിവർക്ക് യാത്രയയപ്പും നൽകി. ഇഡലി തീറ്റ മത്സരം, വടംവലി, മാജിക് ഷോ, മിമിക്സ് പരേഡ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളു നടന്നു. മാവേലി എഴുന്നള്ളത്ത്, ചെണ്ട മേളം, പുലി കളി എന്നിവയും ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

