സാംസ്കാരിക അടയാളപ്പെടുത്തലായി ഭാരത് മഹോത്സവം
text_fieldsഇന്ത്യൻ ആർട്സ് ഫെഡറേഷൻ കുവൈത്ത് ഭാരത് മഹോത്സവം നടി സ്വാതിക വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ആർട്സ് ഫെഡറേഷൻ കുവൈത്ത് (ഐ.എ .എഫ് ) അഞ്ചാം വാർഷിക ഭാഗമായി സംഘടിപ്പിച്ച ഭാരത് മഹോത്സവം വ്യത്യസ്ഥമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. അഹമ്മദി ഡി.പി.എസ് തിയറ്റർ ഓഡിറ്റോറിയത്തിൽ നടന്ന മഹോതസവത്തിൽ വർണാഭമായ കലാപരിപാടികൾ അരങ്ങേറി.സാംസ്കാരിക സമ്മേളനം നടി സ്വാതിക വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പരിപാടിയിൽ ആദരാഞ്ജലി അർപ്പിച്ചു. ശിഫ അൽജസീറ ജനറൽ മാനേജർ അസീം സേട്ട് സുലൈമാൻ, ഡോ. ഹൈദർ അലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സംഘടനയുടെ മുൻ കാലങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ഷെറിൻ മാത്യു വിവരിച്ചു. ആൻ ആമിയും പ്രഷോഭ് രാമചന്ദ്രനും നയിച്ച സംഗീത നിശ സദസ്സിനെ ഉത്സവരാവാക്കി.
ലൈവ് സംഗീത മത്സരമായ ഇന്ത്യൻ സ്റ്റാർ വോയിസ് ശ്രദ്ധേയമായി. ഹെലൻ സൂസൻ (കാർമൽ സ്കൂൾ) സ്റ്റാർവോയ്സ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഷി ബാവേജ (ഫെയ്പ്സ്) രണ്ടാം സ്ഥാനവും ആയിഷ സാൻവ (ഫെയ്പ്സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഇന്ത്യൻ ഡാൻസ് ബീറ്റ്സ് ഫിനാലെയിൽ (ഭവൻസ് സ്കൂൾ ) അർഹരായി. ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടാൻ, കൾച്ചറൽ സെക്രട്ടറി നിർമല ദേവി, പ്രോഗ്രാം കോഓഡിനേറ്റർ പ്രിയ കണ്ണൻ, ജോയിന്റ് സെക്രട്ടറി മുരളി മുരുകാനന്ദം, ട്രഷറർ ലിജോ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

