‘ഭരണി കാഴ്ചകൾ- 2024’ ഫ്ലെയർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈത്ത് ‘ഭരണി കാഴ്ചകൾ-2024’ ഫ്ലെയർ പ്രകാശനം നടത്തി. ആക്ടിങ് പ്രസിഡന്റ് രാഹുൽ അധ്യക്ഷത വഹിച്ചു.
അജയഘോഷ് നൗഷാദ് കിച്ചൺ പ്രതിനിധി പ്രശാന്തിന് നൽകി ഫ്ലെയർ പ്രകാശനം നിർവഹിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർമാരായ സുരേഷ് ബാബു, കിഷോർ രവീന്ദ്രൻ, രക്ഷാധികാരികളായ അനിൽ വള്ളിക്കുന്നം, മുരളീധരൻ നായർ, ജോയന്റ് ട്രഷറർ കെ.എസ്. ബിജു, ചാരിറ്റി കൺവീനർമാരായ ആനന്ദ് ഉദയൻ, സൈമൺ, ജോയന്റ് സെക്രട്ടറി സുമേഷ്, കുത്തിയോട്ട പരിശീലകൻ രതീഷ് കുത്തിയോട്ടം, കൺവീനർമാരായ കിഷോർ കമാൽ, അജിത് മഹേശ്വരൻ എന്നിവർ സന്നിഹിതരായിരുന്നു.
സെക്രട്ടറി അനയകുമാർ സ്വാഗതവും അജിത് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

