ഇ-തട്ടിപ്പിനെതിരെ ജാഗ്രത വേണം; വ്യാപാരികൾക്ക് കുവൈത്തിന്റെ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: ഇ-തട്ടിപ്പിനെതിരെ ജാഗ്രത പുലർത്താൻ വ്യാപാരികൾക്കും ഓഹരി ഉടമകൾക്കും സ്റ്റോക്ക് എക്സ്ചേഞ്ചായ ബൂർസ കുവൈത്തിന്റെ മുന്നറിയിപ്പ്. സ്റ്റോക്ക് മാർക്കറ്റ് ജീവനക്കാരുടെ പേരിൽ ആൾമാറാട്ടം നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബൂർസ അറിയിച്ചു.
ഓഹരി വിനിമയ കേന്ദ്രം ജീവനക്കാർ ഉദ്യോഗസഥർ എന്നിവരുടെ പേരിൽ വ്യാജ ഇ മെയിലുകളിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലൂടെ ഓൺലൈൻ ഇടപാടുകൾ നടത്താൻ ശ്രമിക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം. കുറ്റവാളികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വ്യാപാരികളും ഇടപാടുകാരും ശ്രദ്ധപുലർത്തണം.
നിഗൂഢമായി തോന്നുന്ന ഇടപാടുകൾ ഒഴിവാക്കണമെന്നും ബൂർസ കുവൈത്ത് വ്യക്തമാക്കി. ബൂർസ കുവൈത്ത് ഓൺലൈൻ ഇടപാടുകൾ, വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ എന്നിവ ഓഹരി ഉടമകളിൽനിന്ന് നേരിട്ട് ആവശ്യപ്പെടിെല്ലന്നും അറിയിച്ചു. ഇടപാടുകളുടെ നിയമസാധുത സ്ഥിരീകരിക്കുന്നതിനും വഞ്ചനയുണ്ടായാൽ, പ്രശ്നം ശരിയായ അധികാരികൾക്ക് റഫർ ചെയ്യുന്നതിനും ഫോൺ വഴിയോ Compliance@boursakuwait.com.kw വഴിയോ വിവരം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

