Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ-​ക്രൈ​മു​ക​ളി​ൽ...

ഇ-​ക്രൈ​മു​ക​ളി​ൽ ശ്ര​ദ്ധ​വേ​ണം

text_fields
bookmark_border
e-crimes
cancel

കു​വൈ​ത്ത് സി​റ്റി: അ​ജ്ഞാ​ത ഇ-​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ളും ഫോ​ൺ ന​മ്പ​റു​ക​ളും കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്ത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്കി​ങ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​ധി​കൃ​ത​രു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ബാ​ങ്കി​ങ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

അ​ടു​ത്തി​ടെ​യാ​യി കു​വൈ​ത്തി​ല്‍ ഇ-​ക്രൈ​മു​ക​ൾ കൂ​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ള്‍. ഇ​തി​ല്‍ വ​ലി​യ ശ​ത​മാ​ന​വും ഫോ​ണ്‍ വ​ഴി​യാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ളോ കോ​ളു​ക​ളോ ല​ഭി​ച്ചാ​ല്‍ പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ഉ​ട​ന്‍ സൈ​ബ​ർ ക്രൈം ​ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ വാ​ട്സ്ആ​പ് (97283939) ന​മ്പ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബാ​ങ്കി​ങ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ക്കു​ന്ന അ​ജ്ഞാ​ത​ർ​ക്ക് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ, ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, ഒ.​ടി.​പി, സി.​വി.​വി കോ​ഡു​ക​ൾ, കാ​ർ​ഡു​ക​ളു​ടെ എ​ക്സ്പ​യ​റി തീ​യ​തി​ക​ൾ എ​ന്നി​വ വെ​ളി​പ്പെ​ടു​ത്ത​രു​ത്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ച് വേ​ണ്ട​ത്ര ധാ​ര​ണ​യി​ല്ലാ​ത്ത​വ​രാ​ണ് ത​ട്ടി​പ്പു​ക​ളി​ൽ ഇ​ര​ക​ളാ​കു​ന്ന​ത്. ഫോ​ൺ​കാ​ള്‍, ടെ​ക്സ്റ്റ് മെ​സേ​ജ് എ​ന്നി​വ​യി​ലൂ​ടെ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തി​രി​ക്കു​ക എ​ന്ന​താ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മി​ക​ച്ച മാ​ർ​ഗ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഹാ​ക്കി​ങ്, സൈ​ബ​ർ ആ​ക്ര​മ​ണം എ​ന്നി​വ​യും രാ​ജ്യ​ത്ത് ഏ​റെ​യാ​ണ്.

ഹാ​ക്കി​ങ് ശ്ര​മ​ങ്ങ​ളു​ടെ​യും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ യു.​എ.​ഇ​ക്കും സൗ​ദി അ​റേ​ബ്യ​ക്കും പി​റ​കി​ൽ കു​വൈ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത് 4,000ത്തോ​ളം പ​രാ​തി​ക​ളാ​ണ്. കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ​വ​രി​ൽ പ​ത്ത് ശ​ത​മാ​നം മാ​ത്ര​മേ പ​രാ​തി ന​ൽ​കു​ന്നു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - beware of e-crimes
Next Story