ദീനാറിന് മികച്ച റേറ്റ്; ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം
text_fieldsrepresentational image
കുവൈത്ത് സിറ്റി: ഡോളർ ശക്തി പ്രാപിക്കുകയും ഇന്ത്യൻ രൂപയുടെ മൂല്യതകർച്ചയും കാരണം ഗള്‍ഫ് കറന്‍സികളുടെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വര്‍ദ്ധനവ്. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ഒരു ഡോളറിന് 82.50 രൂപയിൽ നിന്ന് 83.15 എന്ന നിരക്കിലേക്ക് ഉയർന്നിട്ടുണ്ട്.
ഇതോടെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുകയുകയും ഗള്‍ഫ് കറന്‍സികൾ ഉൾപ്പെടെയുള്ളവയുടെ വിനിമയ നിരക്ക് ഉയരുകയും ചെയ്തു. ഒരു കുവൈത്ത് ദീനാറിന് ശരാശരി 268 ഇന്ത്യൻ രൂപ ലഭിച്ചിരുന്നത് നിലവിൽ 269ന് മുകളിൽ എത്തിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് 270 വരെ എത്തി. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്.
യു.എസ് ഡോളറിന്‍റെ മൂല്യം ഉയരുന്നതിനാല്‍ രൂപയുടെ മൂല്യം കുറയുന്ന പ്രവണത തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ക്രൂഡോയില്‍ വില ഉയരുന്നതും ഇന്ത്യൻ രൂപക്ക് തിരിച്ചടിയാണ്.
അതിനാൽ അടുത്ത ദിവസങ്ങളിലും കുവൈത്ത് ദീനാറിന് ഉയർന്ന മൂല്യം തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. ഇന്ത്യയിലെ പണപ്പെരുപ്പവും ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ. മികച്ച വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ പണ ഇടപാട് എക്സേഞ്ചുകളിൽ എത്തുന്നവരുടെയും എണ്ണം കൂടി. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

