ലുലു ഹൈപ്പർമാർക്കറ്റിൽ ബെറിലിഷ്യസ് ഫെസ്റ്റിവൽ
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ബെറിലിഷ്യസ് ഫെസ്റ്റിവൽ ഇൻഫ്ലുവൻസർ അൻവർ സാദും ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ ലോകത്തിലെ മുൻനിര ബെറി ബ്രാൻഡായ ഡ്രിസ്കോളിന്റെ ബെറിലിഷ്യസ് ഫെസ്റ്റിവൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് അൽ റായിയിൽ ഇൻഫ്ലുവൻസർ അൻവർ സാദും ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളുംചേർന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയുൾപ്പെടെയുള്ള പുതിയ ബെറികളുടെ വിപുലമായ ശേഖരം ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു.
ഉദ്ഘാടന ചടങ്ങിൽ സ്ട്രോബെറിയുമായി ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ
അൽ റായ്, ഖുറൈൻ, എഗൈല, ജഹ്റ, സാൽമിയ, ദജീജ്, ഫഹാഹീൽ എന്നിവയുൾപ്പെടെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും ഇവ ലഭ്യമാണ്. സ്വാഭാവിക മധുരവും ആന്റി ഓക്സിഡന്റ് സമ്പുഷ്ടവുമായ ഈ പഴങ്ങൾ പരിമിതമായ ദിവസങ്ങളിൽ പ്രത്യേക പ്രമോഷനൽ വിലകളിൽ സ്വന്തമാക്കാം. പ്രകൃതിദത്തമായ പഴങ്ങൾ ആസ്വദിക്കുക മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമാണ് ബെറിലിഷ്യസ് ഫെസ്റ്റിവൽ. ആഘോഷത്തിൽ പങ്കുചേരാനും എക്സ്ക്ലൂസിവ് ഓഫറുകൾ ആസ്വദിക്കാനും ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കളെ ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

