ബെന്നി പെരികിലത്തിനും അനു ബെന്നിക്കും യാത്രയയപ്പ് നൽകി
text_fieldsബെന്നി പെരികിലത്തിനും അനു ബെന്നിക്കും ഇടുക്കി അസോസിയേഷൻ കുവൈത്ത് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഇടുക്കി അസോസിയേഷൻ കുവൈത്ത് സ്ഥാപകാംഗവും വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, അഡ്വൈസറി ബോർഡ് അംഗം, ഇടുക്കി ഫെസ്റ്റ് ജനറൽ കൺവീനർ തുടങ്ങി പല പ്രമുഖ സ്ഥാനങ്ങളും വഹിച്ചയാളുമായ ബെന്നി പെരികിലത്തിനും പത്നി അനു ബെന്നിക്കും ഇടുക്കി അസോസിയേഷൻ കുവൈത്ത് യാത്രയയപ്പ് നൽകി. ഒാൺലൈനിൽ നടത്തിയ യോഗത്തിൽ പ്രസിഡൻറ് ജിജി മാത്യു മുഞ്ഞനാട്ട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ലാൽജി ജോർജ് സ്വാഗതവും ട്രഷറർ പി. അനീഷ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് ടോം എടയോടിയിൽ, ജോയൻറ് സെക്രട്ടറി നോബിൻ ചാക്കോ, വിമൻസ് ഫോറം ചെയർപേഴ്സൻ സുസ്മിത ജാക്സൺ എന്നിവർ സംസാരിച്ചു. ബെന്നി പെരികിലം സംഘടനക്ക് നൽകിയ സംഭാവനകൾ വിലയേറിയതായിരുന്നുവെന്നും ഭാവി ജീവിതം സന്തോഷകരമായി തീരാൻ സാധിക്കട്ടെയെന്നും പ്രതിനിധികൾ ആശംസിച്ചു.

