ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റ് വിശ്വാസികൾ
text_fieldsക്രിസ്മസ് ആഘോഷദിനത്തിൽ എൻ.ഇ.സി.കെ കോമ്പൗണ്ടിൽ എത്തിയ വിശ്വാസികൾ
കുവൈത്ത് സിറ്റി: ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റ് നാഷനൽ ഇവാൻജെലിക്കൽ ചർച്ച് കുവൈത്ത് (എൻ.ഇ.സി.കെ). ക്രിസ്മസ് ദിനത്തിൽ എൻ.ഇ.സി.കെ കോമ്പൗണ്ടിൽ നൂറുകണക്കിന് വിശ്വാസികൾ ഒത്തുചേർന്നു. വർണ്ണാഭമായി അണിയിച്ചൊരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും പാപ്പായും മറ്റു ദൃശ്യാവിഷ്കാരങ്ങളും ആഘോഷദിനത്തെ മനോഹരവും ആകർഷകവുമാക്കി മാറ്റി. ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, മലങ്കര മാർത്തോമാ, യാക്കോബായ, ക്നാനായ, സി.എസ്.ഐ, സെയിന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെടെയുള്ള മലയാളിസഭകളടക്കം വിവിധ സഭകളുടെ ക്രിസ്മസ് ആരാധനകൾക്ക് എൻ.ഇ.സി.കെ വേദിയായി. വിവിധ സഭകളിലെ ശുശ്രൂഷകന്മാരോടൊപ്പം കേരളത്തിൽ നിന്നെത്തിയ ബിഷപ്പുമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ആഘോഷ പരിപാടികൾക്ക് ചെയർമാൻ റവ. ഇമ്മാനുവൽ ബെന്യാമിൻ ഗരീബ്, സെക്രട്ടറി റോയ് കെ. യോഹന്നാൻ, ടിജോ സി. സണ്ണി, അജോഷ് മാത്യു, റെജു ഡാനിയേൽ വെട്ടിയാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

