കെ.കെ.എം.എ ഇഷ്കെ റസൂൽ പ്രചാരണത്തിന് തുടക്കം
text_fieldsകുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഇഷ്കെ റസൂൽ പ്രചാരണ പരിപാടിയുടെ പോസ്റ്റർ കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുസ്സലാം ഫർവാനിയ സോൺ വർക്കിങ് പ്രസിഡൻറ് അബ്ദുൽ കലാം മൗലവിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഇഷ്കെ റസൂൽ പ്രചാരണ പരിപാടികൾക്ക് തുടക്കമായി.
ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ പരിപാടിയിൽ കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുസ്സലാം പ്രചാരണ പോസ്റ്റർ ഫർവാനിയ സോൺ വർക്കിങ് പ്രസിഡൻറ് അബ്ദുൽ കലാം മൗലവിക്ക് കൈമാറി. മുൻ കേന്ദ്ര പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, അബ്ദുൽ മജീദ് റവാബി, കെ.സി. അബ്ദുൽ കരീം, മതകാര്യ വിഭാഗത്തിലെ വിവിധ സോണൽ, ബ്രാഞ്ച് പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. കെ.കെ.എം.എ മതകാര്യ വിഭാഗം കേന്ദ്ര വൈസ് പ്രസിഡൻറ് എ.വി. മുസ്തഫ യോഗം നിയന്ത്രിച്ചു. സി.എം. അഷ്റഫ് നന്ദി പറഞ്ഞു.
കെ.കെ.എം.എ മതകാര്യവിഭാഗം നടത്തുന്ന പരിപാടിയിൽ 'സാമൂഹിക പരിഷ്കരണത്തിന് പ്രവാചക മാതൃക' വിഷയത്തിൽ ഒക്ടോബർ 22 വെള്ളിയാഴ്ച സൂം പ്ലാറ്റ്ഫോമിലൂടെ റാഷിദ് ഗസ്സാലി സംസാരിക്കും.

