12 വയസ്സിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് ആരംഭിച്ചു
text_fieldsവാക്സിൻ സ്വീകരിച്ച കുട്ടി അഭിവാദ്യം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ 12നും 15നും ഇടയിൽ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. സെപ്റ്റംബറിന് മുമ്പ് ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിനും നൽകാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബറിൽ സ്കൂളുകളിൽ നേരിട്ട് അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത്. ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായാണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുന്നത്.
12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് കുവൈത്തിലെയും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ഏകദേശം രണ്ട് ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള ഫൈസറിെൻറ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നേരത്തെ അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും കാനഡയിലും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നുണ്ട്.

