Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്ത്രീ​വേ​ഷം ധ​രി​ച്ച്...

സ്ത്രീ​വേ​ഷം ധ​രി​ച്ച് ഭി​ക്ഷാ​ട​നം; ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: സ്ത്രീ​വേ​ഷം ധ​രി​ച്ച് ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഒ​രാ​ളെ താ​മ​സ​കാ​ര്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. സാ​ൽ​വ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ഇ​യാ​ൾ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. നി​ഖാ​ബ് ധ​രി​ച്ച് ഭി​ക്ഷാ​ട​നം ന​ട​ത്തി​യ ഏ​ഷ്യ​ക്കാ​ര​നെ ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്ത് ഭി​ക്ഷാ​ട​നം നി​രോ​ധി​ക്കു​ക​യും റ​മ​ദാ​നി​ൽ ഇ​തി​നെ​തി​രാ​യ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​മാ​യും രാ​ജ്യ​ത്തി​ന്റെ പ്ര​തി​ച്ഛാ​യ​യെ ഹ​നി​ക്കു​ന്ന​തു​മാ​യാ​ണ് ഭി​ക്ഷാ​ട​ന​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112 വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന പ്ര​വാ​സി​ക​ളെ ഉ​ട​ൻ നാ​ടു​ക​ട​ത്തു​മെ​ന്നും അ​വ​രു​ടെ സ്‌​പോ​ൺ​സ​ർ നി​യ​മ​പ​ര​മാ​യി ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beggingcustody
News Summary - Begging dressed as a woman; One in custody
Next Story