ഭിക്ഷാടനം: 14 സ്ത്രീകൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഭിക്ഷാടനത്തിൽ ഏർപ്പെട്ട 14 സ്ത്രീകൾ പിടിയിൽ. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസാണ് നടപടി സ്വീകരിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ജോർഡൻ, സിറിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ. അറസ്റ്റിലായവരെയും സ്പോൺസറെയും നാടുകടത്തും.
താമസ, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഭിക്ഷാടനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എല്ലാതരം യാചനയും നിയമത്തിന്റെ വ്യക്തമായ ലംഘനമായാണ് കണക്കാക്കുക.
താമസ, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

