ബീമാപള്ളി റഷീദ്, ഹാരിസ് മുട്ടുംതല അനുസ്മരണവും പ്രാർഥനാ സദസ്സും
text_fieldsകുവൈത്ത് സിറ്റി: മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുംതല എന്നിവരുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
ഫർവാനിയ കെ.എം.സി.സി ഓഫീസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഡോ.മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം കെ.കെ.പി. ഉമ്മർകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ആബിദ് ഖാസിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഫാറൂഖ് ഹമദാനി അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത്, സംസ്ഥാന ഭാരവാഹികളായ സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, ഉപദേശക സമിതി ചെയർമാൻ ടി.ടി.സലീം, വൈസ് ചെയർമാൻ ബഷീർ ബാത്ത, ഉപദേശക സമിതി അംഗം ഇബ്രാഹിം കൊടക്കാട്, ജില്ലാ ഭാരവാഹികളായ റസാഖ് അയ്യൂർ, അൻസാരി തിരുവനന്തപുരം, ഹംസ ഹാജി കരിങ്കപ്പാറ, സാദിഖ് തൈവളപ്പിൽ, ബഷീർ തങ്കര, നിഷാദ് എറണാകുളം, സി.പി.അഷ്‌റഫ്, സുഹൈൽ ബല്ല, മുഹമ്മദ് അലി ബദ്രിയ, സൈനുദ്ദീൻ കടിഞ്ഞിമൂല, ഖാദർ കൈതക്കാട്, ഫാറൂഖ് തെക്കേക്കാട്, കബീർ തളങ്കര, ശംസുദ്ധീൻ ബദ്രിയ, ഇസ്മായിൽ വള്ളിയോത്ത്, സലാം നന്തി, ഖാസിം അബ്ദുല്ല, നവാസ് പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഹക്കീം അഹ്സനി ഖിറാഅത്ത് നടത്തി. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

