കുവൈത്തിൽ 63 ബ്രാഞ്ചുകളിലെത്തി ബി.ഇ.സി
text_fieldsബി.ഇ.സി 63ാം ബ്രാഞ്ച് സാൽമിയയിൽ സി.ഇ.ഒ മാത്യൂസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ ആഗോള മണി ട്രാൻസ്ഫർ സ്ഥാപനമായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) സാൽമിയയിൽ പുതിയ ബ്രാഞ്ച് തുറന്നു. ഇതോടെ ബി.ഇ.സിക്ക് സാൽമിയയിൽ അഞ്ച് ബ്രാഞ്ചുകളും കുവൈത്തിൽ 63 ബ്രാഞ്ചുകളുമായി. നാസർ അൽ ബാദർ സ്ട്രീറ്റിൽ (ബ്ലോക്ക് 12) തുറന്ന പുതിയ ബ്രാഞ്ച് ശനിയാഴ്ച മുതൽ വെള്ളിയാഴ്ച വരെ തുറന്നു പ്രവർത്തിക്കും.
രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ സേവനം ഉണ്ടാകും. പണമിടപാടും കൈമാറ്റവും കറൻസി വിനിമയവും ആവശ്യമുള്ള പ്രദേശത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ബ്രാഞ്ച് ഗുണകരമാകും. എസ്റെമിറ്റ്, മണിഗ്രാം, ട്രാൻസ്ഫാറ്റ് എന്നിവയിലൂടെ കാഷ് പിക്അപ്, അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യൽ എന്നിവ ഉൾപ്പെടെ കറൻസി കൈമാറ്റത്തിലും, സേവനങ്ങളിലും ഉപഭോക്താക്കൾക്ക് മികച്ച നിരക്കുകൾ ലഭിക്കും.
സി.ഇ.ഒ മാത്യൂസ് വർഗീസ് സാൽമിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. പ്രവാസികൾ ഏറെ താമസിക്കുന്ന ഇടമാണ് സാൽമിയ. അവരുടെ പണകൈമാറ്റം കൂടുതൽ സുഗമമാക്കാനാണ് അഞ്ചാമത്തെ ബ്രാഞ്ച് തുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ഇ.സിയുടെ സ്വന്തം മണിട്രാൻസ്ഫർ പ്രൊഡക്ടായ എസ്റെമിറ്റ് വഴി 30 രാജ്യങ്ങളിലെ 46,000 ത്തിലധികം സ്ഥലങ്ങളിലേക്ക് സുരക്ഷിതമായും വേഗത്തിലും പണമയക്കാൻ കഴിയും. അന്താരാഷ്ട്ര കമ്പനിയായ മണിഗ്രാമുമായുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിൽ 200 ലധികം രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. ബി.ഇ.സി ആപ് വഴി എവിടെനിന്നും വേഗത്തിൽ പണം അയക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

