കുവൈത്തിൽ 62ാം ശാഖയുമായി ബി.ഇ.സി
text_fieldsബി.ഇ.സി മണി എക്സ്ചേഞ്ച് പുതിയ ശാഖ ഖൈത്താനിൽ സി.ഇ.ഒ മാത്യുസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) കുവൈത്തിലെ 62ാമത് ശാഖ തുറന്നു. ഖൈത്താൻ മസ്ജിദ് ഈസാ അൽ ഉസ്മാന് സമീപം ബ്ലോക്ക് ആറിൽ സ്ട്രീറ്റ് 53ലാണ് പുതിയ ശാഖ. മേഖലയിലെ ബി.ഇ.സിയുടെ നാലാമത്തെ ശാഖയാണിത്. മേഖലയിലെ ജനങ്ങൾക്ക് പണം കൈമാറ്റം, കറൻസി വിനിമയ സേവനങ്ങൾ എന്നിവ ഇതോടെ സുഗമമാകും. പുതിയ ശാഖ ശനിയാഴ്ച മുതൽ വെള്ളിയാഴ്ച വരെ, രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും.
ബി.ഇ.സി, സി.ഇ.ഒ മാത്യുസ് വർഗീസ് പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. നിരവധി വ്യാപാര സ്ഥാപനങ്ങളും താമസക്കാരും ഉള്ള തിരക്കേറിയ സ്ഥലമാണ് ഖൈത്താനെന്നും മേഖലയിലുള്ളവർക്ക് എളുപ്പത്തിലും പ്രയാസരഹിതമായും പണം കൈമാറ്റം ചെയ്യാൻ ബി.ഇ.സി പുതിയ ശാഖ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ 62 ശാഖകളിൽ എത്തിയ ബി.ഇ.സിയിലൂടെ നിരവധി രാജ്യങ്ങളിലേക്ക് പണക്കൈമാറ്റം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

