കുവൈത്ത്: വിമാനത്താവളത്തിൽ എല്ലാ ടെർമിനലുകളിലും ബി.ഇ.സി സേവനം
text_fieldsകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ ഒന്നിലെ ബി.ഇ.സി പുതിയ ശാഖ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) സേവനങ്ങൾ ഇനി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ലഭ്യമാകും. എയർപോർട്ട് ടെർമിനൽ ഒന്നിൽ ബി.ഇ.സി പുതിയ ശാഖ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. ടെർമിനൽ ഒന്നിൽ ഡിപ്പാർചർ ഗേറ്റിന് സമീപമാണ് ബി.ഇ.സി എക്സ്ചേഞ്ച്. ഉപഭോക്താക്കൾക്ക് ആകർഷക നിരക്കിൽ കറൻസി വിനിമയവും പണം അയക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയതായി കമ്പനി മാനേജ്മെന്റ് അറിയിച്ചു.
ടെർമിനൽ ഒന്നിൽ പുതുതായി ആരംഭിച്ച ശാഖയോടെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും ബി.ഇ.സിയുടെ സേവനം ലഭ്യമാണ്. മുൻ കുവൈത്ത് അമീറിന്റെ നിര്യാണത്തോടനുബന്ധിച്ച് 40 ദിവസത്തെ ദുഃഖാചരണം കാരണം ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചതെന്ന് ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വർഗീസ് പറഞ്ഞു.
കുവൈത്തിലുടനീളം ബി.ഇ.സിക്ക് നിലവിൽ 60ലധികം ശാഖകളുണ്ട്. ഈസി റെമിറ്റ്, മണിഗ്രാം, ട്രാൻസ്ഫാസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര പണമടയ്ക്കൽ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ 200ലധികം രാജ്യങ്ങളിലേക്ക് ബി.ഇ.സിയുടെ സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

