നാട്ടിലേക്ക് പണമയക്കാൻ ഇനി ബി.ഇ.സി മൊബൈൽ ആപ്
text_fieldsകുവൈത്ത് സിറ്റി: മുൻനിര മണി എക്സ്ചേഞ്ച് കമ്പനിയായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി പണമയക്കലിന് മൊബൈൽ ഫോൺ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. പുതിയ ബി.ഇ.സി ആപ് കുവൈത്തിലെ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ബി.ഇ.സി ഒാൺലൈൻ മണി ട്രാൻസ്ഫർ സർവിസ് കൂടി ഉൾപ്പെടുത്തിയതാണ് പരിഷ്കരിച്ച ബി.ഇ.സി ആപ്. ഇത് ഉപയോഗിച്ച് 150 രാജ്യങ്ങളിലേക്ക് അതിവേഗതയിലും സുരക്ഷിതമായും ഒാൺലൈനായി പണമയക്കാൻ കഴിയും. മികച്ച റേറ്റിൽ സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് പണമയക്കാനുള്ള സൗകര്യമാണ് ബി.ഇ.സി ഒരുക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ സ്റ്റോറിൽനിന്നും ബി.ഇ.സി ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം. കറൻസി കൺവെർട്ടർ, ഏറ്റവും പുതിയ എക്സ്ചേഞ്ച് നിരക്ക് അറിയാനുള്ള സൗകര്യം, കറൻസി മാനേജ്മെൻറ് ടൂൾ തുടങ്ങി ബഹുവിധ സൗകര്യങ്ങളും ആപ്പിലൂടെ ലഭിക്കുന്നു. ഉപഭോക്തൃ താൽപര്യ സംരക്ഷണത്തിന് പ്രധാനപരിഗണന നൽകുന്ന ബി.ഇ.സിക്ക് ഇതൊരു പുതിയ കാൽവെപ്പാണെന്നും നിരന്തര നവീകരണത്തിലൂടെ ഉപഭോക്താക്കളുടെ സൗകര്യങ്ങൾ വിപുലപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും ജനറൽ മാനേജർ മാത്യൂസ് വർഗീസ് പറഞ്ഞു. 2006ൽ ബി.ഇ.സി ഒാൺലൈൻ വെബ് പോർട്ടൽ ആരംഭിക്കുേമ്പാൾ കുവൈത്തിൽ ഒരു മണി എക്സ്ചേഞ്ചിെൻറ ഭാഗത്തുനിന്ന് അത്തരമൊന്ന് ആദ്യമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 25 വർഷമായി സ്തുത്യർഹമായ സേവനം നടത്തുന്ന ബി.ഇ.സിക്ക് കുവൈത്തിൽ 40 ബ്രാഞ്ചുകളുണ്ട്.
ഇ.ഇസഡ് റെമിറ്റ് സംവിധാനത്തിലൂടെ 30 രാജ്യങ്ങളിലെ 46,000 ലൊക്കേഷനുകളിലേക്ക് ഉടനടി പണമയക്കാൻ ബി.ഇ.സി സൗകര്യമൊരുക്കുന്നു. അന്താരാഷ്ട്ര റെമിറ്റൻസ് കമ്പനിയായ മണിഗ്രാമുമായുള്ള ധാരണയിലൂടെ 200 രാജ്യങ്ങളിലേക്ക് ബി.ഇ.സി വഴി പണമയക്കാൻ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
