ബി.ഇ.സി എക്സ്ചേഞ്ച് ഖൈത്താനിൽ പുതിയ ശാഖ തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര മണി എക്സ്ചേഞ്ച് കമ്പനികളിലൊന്നായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) ഖൈത്താനിൽ പുതിയ ശാഖ തുറന്നു. ഖൈത്താനിലെ ഒൗതാദ് മാളിലാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ ഒാഫിസ് പ്രവർത്തിക്കും. പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സമ്മാന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പണമിടപാട് നടത്തുന്ന ആദ്യ 500 ഉപഭോക്താക്കൾക്കാണ് സമ്മാനം. കറൻസി എക്സ്ചേഞ്ചിനും പണമയക്കലിനും സമ്മാനപദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പെെട്ടന്ന് എത്താനും കാത്തിരിപ്പില്ലാതെ എളുപ്പത്തിൽ ഇടപാട് നടത്തി മടങ്ങാനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് കൂടുതൽ ശാഖകൾ തുറക്കുന്നതെന്നും കോർപറേറ്റ് ഇടപാടുകാർക്കും സാധാരണക്കാർക്കും ഉപകാരപ്പെടുന്നതാണ് ഖൈത്താൻ ശാഖയെന്നും ബി.ഇ.സി ജനറൽ മാനേജർ മാത്യൂസ് വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
