ഒരുമ അംഗങ്ങൾക്ക് ബി.ഇ.സി എക്സ്ചേഞ്ചിൽ സമ്മാന പദ്ധതി
text_fieldsകുവൈത്ത് സിറ്റി: ഒരുമ സാമൂഹിക സുരക്ഷ പദ്ധതിയിലെ അംഗങ്ങൾക്ക് ബി.ഇ.സി എക്സ്ചേഞ്ചിൽ സമ്മാന പദ്ധതി. ബി.ഇ.സി പേ ആപ് വഴിയോ ബ്രാഞ്ചുകൾ വഴിയോ പണം അയക്കുന്ന ഒരുമ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്ക് ഓരോ ആഴ്ചയിലും അമേരിക്കൻ ടൂറിസ്റ്റർ ബ്രാൻഡിന്റെ ട്രോളി ബാഗുകൾ സമ്മാനമായി ലഭിക്കും. ഓരോ തവണ പണം അയക്കുമ്പോഴും 500 റിവാർഡ് പോയന്റും 2000 പോയന്റ് ലഭിക്കുന്നവർക്ക് രണ്ടു ദീനാറിന്റെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാവുന്ന ഹൈപ്പർമാർക്കറ്റ് റഡീം വൗച്ചറും ലഭിക്കും.
ആദ്യ ആഴ്ചയിലെ നറുക്കെടുപ്പ് ഒരുമ ഫേസ്ബുക്ക് പേജ് എഫ്.ബി ലൈവ് വഴി നടന്നു. ഇലക്ട്രോണിക് സംവിധാനത്തിലൂടെ സുതാര്യമായി നടന്ന നറുക്കെടുപ്പിൽ രാജീവൻ, സിജോ തോമസ്, പ്രിയേഷ് മോഹന ചന്ദ്രൻ, രമ്യേഷ് ആർ.ആചാരി എന്നിവർ വിജയികളായി. ജൂൺ 10 മുതൽ 20 വരെ പണം അയച്ചവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒരുമ ആക്ടിങ് കൺവീനർ നൈസാം സി.പി നറുക്കെടുപ്പ് നിയന്ത്രിച്ചു. ഒരുമ മുൻ ചെയർമാൻ ഫിറോസ് ഹമീദ് വിജയികളെ പ്രഖ്യാപിച്ചു. ഒരുമ സെക്രട്ടറി അംജദ് കോക്കൂർ ടെക്നിക്കൽ സപ്പോർട്ട് നൽകി. ജൂൺ 10 മുതൽ ആഗസ്റ്റ് 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ കാലയളവിൽ മൊത്തം 36 പേർക്ക് സമ്മാനങ്ങൾ നൽകും. സഹായങ്ങൾക്ക് 97152818/1824000 നമ്പറുകളിൽ വാട്സാപ് ചെയ്യുകയോ അല്ലെങ്കിൽ ബി.ഇ.സി പേ ആപ് വഴി ചാറ്റ് ചെയ്യുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

