Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമരുപ്രദേശത്തെ...

മരുപ്രദേശത്തെ മഞ്ഞയണിയിച്ച്​ 'ബർഹി അൽ അസ്​ഫർ'

text_fields
bookmark_border
മരുപ്രദേശത്തെ മഞ്ഞയണിയിച്ച്​ ബർഹി അൽ അസ്​ഫർ
cancel

കുവൈത്ത് സിറ്റി: ഈന്തപ്പന കുലകളിൽ റുതബ് പാകമായി കിടക്കുന്നത് കണ്ടാൽ വിദഗ്ധനായ കലാകാരൻ ചായം പൂശിയ പോലെ മനോഹരമാണ്​.'അൽ ബർഹി അൽ അസ്​ഫർ' എന്ന കുവൈത്തിെൻറ സ്വന്തം ഈന്തപ്പനകൾ​ മരുപ്രദേശത്തെ മഞ്ഞയണിയിച്ചിരിക്കുന്നു​. മറ്റ് ഈത്തപ്പഴങ്ങളെ അപേക്ഷിച്ച് കടുത്ത മഞ്ഞ നിറമായിരിക്കും റുതബ് കാലത്ത് ഈ ഇൗന്തപ്പഴങ്ങൾക്ക് എന്നതുകൊണ്ടാണ് ഇതിന് മഞ്ഞനിറം എന്ന അർഥത്തിലുള്ള 'അൽ ബർഹി അൽ അസ്​ഫർ' എന്ന പേരുലഭിച്ചത്. മറ്റ് അറബ് രാജ്യങ്ങളിലേതുപോലെ വിവിധതരത്തിലുള്ള ഈന്തപ്പനകൾ കുവൈത്തിലുണ്ടെങ്കിലും അതിൽ ചിലതെല്ലാം പേരിന് മാത്രം കായ്ക്കുകയും വിളവെടുപ്പ് നടക്കുന്നവയുമാണ്. എന്നാൽ, മഞ്ഞ ബർഹിയുടെ സ്​ഥിതി വ്യത്യസ്​തമാണ്.

രാജ്യത്തി​െൻറ ആവശ്യത്തിനനുസരിച്ചുള്ള വിളവ് ലഭിക്കുന്നതിൽ ബർഹി തോട്ടങ്ങൾ ഇതുവരെ ചതിച്ചിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിെൻറ കാർഷിക മേഖലയായി അറിയപ്പെടുന്ന വഫ്റയിലും അബ്​ദലിയിലുമാണ് അൽ ബർഹി അൽ അസ്​ഫർ കൂടുതൽ വിളയുന്നത്. അബ്​ദലിയിലെയും വഫ്റയിലെയും കാർഷിക മേഖലകളിലൂടെ ഈ സീസണിൽ വാഹനമോടിക്കുകയോ നടന്നുപോവുകയോ ചെയ്യുകയാണെങ്കിൽ മഞ്ഞച്ചായം കോരിയൊഴിച്ചതുപോലെയുള്ള ഈന്തപ്പന മരങ്ങളായിരിക്കും കണ്ണിൽപ്പെടുക.

എല്ലാവർഷവും ആഗസ്​റ്റ് തുടക്കത്തോടെയാണ് മഞ്ഞ ബർഹിയുടെ റുതബി​െൻറ വിളവ് കാലം ആരംഭിക്കുന്നത്. കാഴ്ചഭംഗിയോടൊപ്പം രൂചിയിലും കേമനാണ്​ ബർഹി. പഞ്ചസാര കലക്കി ഒഴിച്ചതുപോലുള്ള മധുരവും പച്ച പപ്പായ തിന്നുമ്പോഴുള്ള കറുമുറു ശബ്​ദവും ഈ ഇനത്തി​െൻറ പ്രത്യേകതയാണ്. കൂടുതൽ പഴുത്ത് ഈത്തപ്പഴമായി സൂക്ഷിച്ച് കഴിക്കുന്നതിനേക്കാൾ ഇതി​െൻറ റുതബ് കഴിക്കാനാണ് സ്വദേശികളും വിദേശികളും ഏറെ ഇഷ്​ടപ്പെടുന്നത്​. കുവൈത്തുൾപ്പെടെ അറബ് മേഖല ഈന്തപ്പനകളുടെ വൈവിധ്യം കൊണ്ട് പ്രശസ്​തമാണെങ്കിലും രാജ്യത്തി​െൻറ സ്വന്തം ഈന്തപ്പന എന്ന പേരിൽ പ്രസിദ്ധമായത് 'അൽ ബർഹി അൽ അസ്​ഫർ' തന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dateskuwaitbarhi
Next Story