മരുഭൂമിയിൽ സുന്ദര കാഴ്ചകൾ ഒരുക്കി തമ്പുകൾ
text_fieldsവിന്റർ ക്യാമ്പുകളുടെ ആകാശക്കാഴ്ച
കുവൈത്ത് സിറ്റി: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് സജീവമായി ക്യാമ്പുകൾ. സീസൺ ആരംഭിച്ചതോടെ രാജ്യത്തിന്റെ വടക്കും തെക്കും നിർദിഷ്ട സ്ഥലങ്ങളിൽ നിരവധി ക്യാമ്പുകളാണ് ഉയർന്നിട്ടുള്ളത്. കുവൈത്തിൽ പൈതൃകത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പ്രതീകം കൂടിയാണ് വിന്റർ ക്യാമ്പുകൾ. തണുപ്പാസ്വദിച്ച് മരുഭൂമിയിൽ തമ്പുകളിൽ രാപാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി തണുത്ത മരുഭൂമിയുടെ ശാന്തതയിൽ ഇവർ കഴിഞ്ഞുകൂടുന്നു.
കുറച്ചുകാലത്തേക്കുള്ള വേറിട്ട ഒരു ജീവിതശൈലി. പലരും കുടുംബത്തോടെ ദിവസങ്ങൾ ക്യാമ്പുകളിൽ ചെലവഴിക്കുന്നു. പാചകത്തിനും ദീർഘനാൾ താമസിക്കാനുമുള്ള സൗകര്യങ്ങളോടെയും ആകും ക്യാമ്പിൽ എത്തുക. വിവിധ ശൈത്യകാല വിനോദങ്ങളും പരിപാടികളും കൂട്ടായ്മകളും തമ്പുകളിൽ സംഘടിപ്പിക്കുന്നവരും നിരവധിയാണ്. ബന്ധങ്ങളെ ശക്തിപ്പെടുത്തൽ, ഒരുമയുടെ ഇടങ്ങൾ ഒരുക്കൽ എന്നിവകൂടിയാണ് ഓരോ ക്യാമ്പും. പ്രിയപ്പെട്ടവരെ ക്യാമ്പുകളിലേക്ക് ക്ഷണിച്ചുവരുത്തി സൗഹൃദം ഊട്ടിയുറപ്പിക്കുന്നവരും ഉണ്ട്.
മരുഭൂമിയുമായുള്ള കുവൈത്തികളുടെ ശാശ്വത ബന്ധം ഉറപ്പിക്കുന്ന കാലം കൂടിയാണിത്. പ്രവാസികളും കുറഞ്ഞ ദിവസങ്ങളിൽ ഇത്തരം തമ്പുകളിൽ തങ്ങാറുണ്ട്. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് കുവൈത്തിലെ ക്യാമ്പിങ് സീസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

