ബെക്കൺ ജോസഫിന് ഗാന്ധി സ്മൃതി കുവൈത്ത് യാത്രയയപ്പ് നൽകി
text_fieldsപ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബെക്കൺ ജോസഫിന് ഗാന്ധി സ്മൃതി
കുവൈത്ത് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗാന്ധി സ്മൃതി കുവൈത്ത് അമരക്കാരിലൊരാളും മുതിർന്ന സംഘാടകനുമായ ബെക്കൺ ജോസഫിന് ഗാന്ധി സ്മൃതി കുവൈത്ത് പ്രവർത്തകർ യാത്രയയപ്പ് നൽകി. ഒാൺലൈനായി നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ മധു മാഹി അധ്യക്ഷത വഹിച്ചു.
ടി.കെ. ബിനു സ്വാഗതം പറഞ്ഞു. സാബു പൗലോസ്, ടോം എടയാടിയിൽ, പ്രാജോദ് ഉണ്ണി, ജിയോ മത്തായി, ബിജോയ് മാണിപ്പാറ, എൽദോ ബാബു, ലാക് ജോസ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ഗാന്ധി സ്മൃതി കുവൈത്തിെൻറ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഉണ്ടാകുമെന്നും ഇതുപോലുള്ള ജീവകാരുണ്യ സംഘടനകൾ സമൂഹത്തിെൻറ നല്ല മനസ്സിെൻറ പ്രതീകങ്ങളാണെന്നും മറുപടി പ്രസംഗത്തിൽ ബെക്കൺ ജോസഫ് പറഞ്ഞു. സുധീർ മൊട്ടമ്മേൽ നന്ദി പറഞ്ഞു. പിന്നീട് സാൽമിയ പാർക്കിൽ ഒത്തുചേർന്ന ലളിതമായ സൗഹൃദ കൂട്ടായ്മയിൽ ടി.കെ. ബിനു, മധു മാഹി, എൽദോ ബാബു, സാബു പൗലോസ്, ടോം എടയോടി, പ്രജോദ് ഉണ്ണി, ജിയോ മത്തായി എന്നിവർ ചേർന്ന് മെമേൻറായും ലാഖ് ജോസ് സ്നേഹസമ്മാനവും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

