ബീച്ച് എഫ്.സി ഫുട്ബാൾ; വി മാർകോ ആൻഡ് മാർകോ കുവൈത്ത് ജേതാക്കൾ
text_fieldsബീച്ച് കപ്പ് ഫുട്ബാൾ ജേതാക്കളായ വി മാർകോ ആൻഡ് മാർകോ കുവൈത്ത് അംഗങ്ങൾ
കുവൈത്ത് സിറ്റി: ബീച്ച് എഫ്.സി മൻഗഫ് ഫഹാഹീൽ സുക്ക് സഭ മൈതാനിയിൽ സംഘടിപ്പിച്ച ബീച്ച് കപ്പ്- 2025 സീസൺ 03 യിൽ വി മാർകോ ആൻഡ് മാർകോ കുവൈത്ത് ജേതാക്കൾ. ഫൈനൽ മത്സരത്തിൽ ബീച്ച് എഫ്.സി-എ ടീമിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് വിജയം.
യു.എഫ്.സി മൻഗഫ് സെക്കന്റ് റണ്ണർ അപ്പായി. പവിഴം ജൂവലറി മൻഗഫ് ഫെയർ പ്ലേ അവാർഡ് നേടി. സമ്മാനദാന ചടങ്ങിൽ ക്ലബ് സെക്രട്ടറി ശിവശങ്കരൻ അധ്യക്ഷതവഹിച്ചു.
ക്ലബ് മെംബർമാരായ ബിജു വെട്ടുകാട്, മൻസൂർ, ജാഫർ, അമൽ, സുധിന്‍, അനിത് ആന്റണി, ജിബു മലയിൽ, ജൈജു, ശിഹാബ്, ആഷിക് എന്നിവർ ആശംസ അറിയിച്ചു.
ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ മുജീബ് സ്വാഗതവും ജിജിത് നന്ദിയും പറഞ്ഞു. പവിഴം ജ്വല്ലറി മാനേജ്മെന്റ് പ്രതിനിധികളായ സജി, ഡോൺ, ഓർമ ജ്വല്ലറി പ്രതിനിധിയായ ഫ്രവീൺ, ഹന്നാസ് ബൗട്ടീഖ് ഉടമ അരുൺ ജെറിൽ ജോസഫ്, മസാല ദർബാർ റസ്റ്റാറന്റ് ഉടമ ഷാജു ഹനീഫ, ഗോൾഡൺ ഗേറ്റ് ട്രാവൽസ് സി.ഇ.ഒ ഡോ. സാദിഖ് അൽ ബാസം, മാനേജർ വിപിൻ രാജേന്ദ്രൻ, മംഗഫ് ഏരിയ മാനേജർ ബിജു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

