Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​വ​ധി​ദി​ന​ത്തി​ൽ...

അ​വ​ധി​ദി​ന​ത്തി​ൽ ക​ട​ൽ​ത്തീ​ര ശു​ചീ​ക​ര​ണം

text_fields
bookmark_border
Beach cleaning
cancel
camera_alt

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ക​ട​ൽ​ത്തീ​ര ശു​ചീ​ക​ര​ണ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: വെ​ള്ളി​യാ​ഴ്ച അ​വ​ധി​ദി​ന​ത്തി​ൽ ബി​നൈ​ദ് അ​ല്‍ ഗ​റി​ല്‍ ക​ട​ൽ​ത്തീ​ര ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും. ഇ​ന്ത്യ​ൻ എം​ബ​സി, യു.​എ​ൻ ഹാ​ബി​റ്റാ​റ്റ്, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ്, മു​നി​സി​പ്പാ​ലി​റ്റി, വി​വി​ധ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ‘ലൈ​ഫ്- ലൈ​ഫ് സ്റ്റൈ​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റ്’ എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, യു.​എ​ൻ ഹാ​ബി​റ്റാ​റ്റ്, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ്, മു​നി​സി​പ്പാ​ലി​റ്റി കെ.​എം.​സി.​സി, തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്, തെ​ലു​ങ്ക് ക​ലാ​സ​മി​തി, കു​വൈ​ത്ത് ത​മി​ഴ് പീ​പ്ൾ​സ് സ​ർ​വി​സ് സെ​ന്റ​ർ, പ്ര​വാ​സ​ന്ദ്ര റെ​ഡ്ഡി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്, കു​വൈ​ത്ത് ക​ന്ന​ട കൂ​ട്ട എ​ന്നീ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു. രാ​വി​ലെ അ​ഞ്ചു മു​ത​ൽ ആ​റു​വ​രെ​യാ​യി​രു​ന്നു ശു​ചീ​ക​ര​ണം. 400ല​ധി​കം ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beach cleaning
News Summary - Beach cleaning during the holiday
Next Story