സേവന പാതയിൽ കൂടുതൽ ഉൗർജസ്വലരാകും -റെഡ് ക്രെസൻറ് സൊസൈറ്റി
text_fieldsകുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി വളൻറിയർമാർ ഭക്ഷണ വിതരണത്തിൽ
കുവൈത്ത് സിറ്റി: സേവന പാതയിൽ കൂടുതൽ ഉൗർജസ്വലരാകുമെന്ന് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു. അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് റെഡ് ക്രെസൻറ് വളൻറിയർമാരെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നമുക്ക് നിർത്താൻ കഴിയില്ല' എന്ന തലക്കെട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോവിഡ് പ്രതിസന്ധി കാലത്ത് ത്യാഗ മനസ്സോടെ സന്നദ്ധ സേവന രംഗത്ത് നിലയുറപ്പിച്ച വളൻറിയർമാരെ അഭിനന്ദിക്കാൻ വാക്കുകളില്ല. രാജ്യത്തിെൻറ അഭിമാനമാണവർ. ആശുപത്രികൾ, ക്യാമ്പുകൾ, നിരത്തുകൾ തുടങ്ങി എല്ലായിടത്തും ജനങ്ങൾക്ക് ആശ്വാസമേകി അവരുണ്ടായിരുന്നു.
വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും കോവിഡ് കാല നിയന്ത്രണങ്ങൾ കാരണം ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനമാണ് തുടരുന്നതെന്ന് അൻവർ അൽ ഹസാവി കൂട്ടിച്ചേർത്തു.

