സൂക്ഷിക്കണം ഇ-സിഗരറ്റിനെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ യുവാക്കളിൽ വർധിച്ചുവരുന്ന ഇ-സിഗരറ്റ് ഭ്രമം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ട്. വിവിധ കെമിക്കലുകളും കാര്‍ബണ്‍ മോണോക്സൈഡുമടക്കം 50 ലധികം മാരകവിഷങ്ങൾ ഉള്ളിലെത്താൻ പുകവലി കാരണമാകും. ഇ-സിഗരറ്റ് തലച്ചോറിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും പുകവലി ആസക്തി വർധിപ്പിക്കുകയും ചെയ്യും.
ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന ലായനികൾ ശ്വാസകോശ തകരാറിന് കാരണമാകുമെന്നും സാധാരണ സിഗരറ്റുകളേക്കാള്‍ അപകടകാരിയാണെന്നും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് കുട്ടികളില്‍ പുകവലി ശീലം കൂടുന്നതായും റിപ്പോർട്ടുണ്ട്. രാജ്യത്തെ നിരവധി കുട്ടികള്‍ പുകവലിക്കുന്നവരാണെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുകവലിയുടെ ദൂഷ്യ വശങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ നിരവധി പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പ്രതിവര്‍ഷം 500 മില്യണ്‍ ഡോളറാണ് പുകവലിക്കായി സ്വദേശികളും വിദേശികളും ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

