പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക; ഹാക്കർമാർ വിവരങ്ങൾ മോഷ്ടിക്കാം
text_fieldsകുവൈത്ത് സിറ്റി: വിമാനത്താവളങ്ങൾ, കഫേകൾ, മാളുകൾ എന്നിവിടങ്ങളിലെ പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഇതിൽ അപകടസാധ്യതകളുണ്ടെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് മുന്നറിയിപ്പ് നൽകി. പൊതു വൈ-ഫൈ ഉപയോഗിക്കുന്ന ഘട്ടത്തിൽ ബാങ്കിങ് ഇടപാടുകൾ ഒഴിവാക്കണം. ഇത്തരം വൈ-ഫൈ വഴി ഹാക്കർമാർ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കാമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.
യഥാർഥ നെറ്റ്‌വർക്കിന് സമാനമായ പേരുള്ള വ്യാജ വൈ-ഫൈ ഉണ്ടാക്കി ഉപയോക്താക്കളെ ഹാക്കർമാർക്ക് കബളിപ്പിക്കാമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. എല്ലാ സമയത്തും സുരക്ഷിതമായ ഇന്റർനെറ്റ് മാത്രം ഉപയോഗിക്കണമെന്നും ടു-ഫാക്ടർ ഓതന്റിക്കേഷൻ സജീവമാക്കണമെന്നും നാഷണൽ ബാങ്ക് നിർദേശിച്ചു. ഉപയോഗത്തിലില്ലാത്തപ്പോൾ വൈ-ഫൈ ഓഫ് ചെയ്യണമെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്നും ബാങ്ക് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

