Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​ഗ്ര​ത പാ​ലി​ക്ക​ണം;...

ജാ​ഗ്ര​ത പാ​ലി​ക്ക​ണം; മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​ങ്ക്‌ ഹോ​ളു​ക​ൾ

text_fields
bookmark_border
ജാ​ഗ്ര​ത പാ​ലി​ക്ക​ണം; മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​ങ്ക്‌ ഹോ​ളു​ക​ൾ
cancel
camera_alt

സി​ങ്ക്‌​ഹോ​ളു​ക​ൾ രൂ​പം​കൊ​ണ്ട​യി​ടം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ജ​ൽ അ​ൽ സൂ​ർ, മു​ത്‌​ല മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​ങ്ക്‌ ഹോ​ളു​ക​ൾ രൂ​പം​കൊ​ള്ളു​ന്ന​താ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​കൃ​തി​ദ​ത്ത​മോ മ​നു​ഷ്യ​നി​ർ​മി​ത​മോ ആ​യ ഇ​വ ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യും ത​ക​ർ​ച്ച​യു​ടെ സാ​ധ്യ​ത കാ​ര​ണം സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചു​ണ്ണാ​മ്പു​ക​ല്ല്, ജി​പ്സം, ഉ​പ്പ് പോ​ലു​ള്ള ല​യി​ക്കു​ന്ന പാ​റ​ക​ളു​ടെ ല​യ​നം അ​ല്ലെ​ങ്കി​ൽ മ​ണ്ണൊ​ലി​പ്പ് മൂ​ല​മോ ഭൂ​ഗ​ർ​ഭ അ​റ​ക​ളു​ടെ ത​ക​ർ​ച്ച മൂ​ല​മോ രൂ​പം കൊ​ള്ളു​ന്ന നി​ല​ത്തു​ണ്ടാ​കു​ന്ന താ​ഴ്ച​ക​ളോ ദ്വാ​ര​ങ്ങ​ളോ ആ​ണ് സി​ങ്ക് ഹോ​ളു​ക​ൾ. ക​ന​ത്ത മ​ഴ, ഖ​ന​നം, ജ​ല​വി​താ​ന​ത്തി​ലെ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ ഇ​വ സം​ഭ​വി​ക്കാം.

സം​ഭ​വം പ​ഠി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​താ​യും, അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും സൊ​സൈ​റ്റി മേ​ധാ​വി ഡോ. ​മു​ബാ​റ​ക് അ​ൽ ഹ​ജ്‌​രി പ​റ​ഞ്ഞു. ജ​ൽ അ​ൽ സൂ​റി​ലെ ഹാ​ദ് സ​ഫാ​ഹ് പ്ര​ദേ​ശ​ത്ത് ഇ​ത്ത​രം ഒ​രു ഗു​ഹ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന ഒ​രു ചാ​ലി​ലാ​ണ് വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൊ​തു​വെ ദു​ർ​ബ​ല​മാ​യ ഈ ​പ്ര​ദേ​ശം മ​ണ്ണൊ​ലി​പ്പി​ന് പേ​രു​കേ​ട്ട​താ​ണ്. പാ​റ​ക​ളു​ടെ വി​ക​സ​നം വി​ള്ള​ലു​ക​ൾ സൃ​ഷ്ടി​ച്ച​ത് അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നു. മു​ത്‌​ല​യി​ൽ ക​ണ്ടെ​ത്തി​യ ഗു​ഹ​ക്ക് നാ​ലു മീ​റ്റ​ർ വ്യാ​സ​വും ആ​റ് മീ​റ്റ​റോ​ളം ആ​ഴ​വു​മു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പ​ക്ഷി​ക്കൂ​ടു​ക​ൾ ഇ​തി​ലു​ണ്ടാ​യി​രു​ന്നു. നി​ർ​ണാ​യ​ക​മാ​യ ശാ​സ്ത്രീ​യ, ഫീ​ൽ​ഡ് ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​തോ​റി​റ്റി എ​ന്ന സ്വ​ത​ന്ത്ര ദേ​ശീ​യ സ്ഥാ​പ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ൽ ഹ​ജ്‌​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം സ്ഥാ​പ​നം ഭൂ​ഗ​ർ​ഭ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് സി​ങ്ക്‌ ഹോ​ളു​ക​ൾ, മ​റ്റു ഉ​പ​രി​ത​ല പ്ര​ക്രി​യ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ലും ജീ​വ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Be careful; sinkholes in desert areas
Next Story