സൂക്ഷിക്കണം; എ.ഐ ദുരുപയോഗം തട്ടിപ്പിനും കുറ്റകൃത്യങ്ങൾക്കും വഴിയൊരുക്കും
text_fieldsകുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാമ്പത്തിക വളർച്ചക്കും നവീകരണത്തിനും അവസരങ്ങൾ തുറന്നുകൊടുക്കുന്നതിനൊപ്പം ഇതിന്റെ ദുരുപയോഗം തട്ടിപ്പിനും സൈബർ കുറ്റകൃത്യങ്ങൾക്കും വഴിയൊരുക്കുമെന്ന് കുവൈത്ത് ഐ.ടി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.ഡീപ്ഫേക്ക് വിഡിയോകൾ, വ്യാജ ശബ്ദങ്ങൾ, ഫിഷിംഗ് ആക്രമണങ്ങൾ എന്നിവയിലൂടെ ഇത്തരം വഞ്ചന വർധിക്കുന്നത് ആശങ്ക ഉയർത്തുന്നതായും ഐ.ടി വിദഗ്ദ്ധർ ചൂണ്ടികാട്ടി. തട്ടിപ്പുകൾ വഴി 2024ൽ ആഗോള ഇന്റർനെറ്റ് നഷ്ടം 33 ശതമാനം ഉയർന്നതായും, യു.കെയിൽ മാത്രം ഒരു ബില്യൺ പൗണ്ടിലധികം നഷ്ടമുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡെലോയിറ്റിന്റെ കണക്കുകൾ പ്രകാരം 2027ഓടെ എ.ഐ അധിഷ്ഠിത തട്ടിപ്പുകൾ മൂലമുള്ള നഷ്ടം 40 ബില്യൺ ഡോളറിലേക്കെത്തും.
എ.ഐ ശരിയായി ഉപയോഗിച്ചാൽ സുരക്ഷ വർധിക്കുമെങ്കിലും, തെറ്റായ ഉപയോഗം ഭീഷണി ഉയർത്തുമെന്ന് കുവൈത്ത് സർവകലാശാല അധ്യാപികയും ഇൻഫർമേഷൻ സെക്യൂരിറ്റി സൊസൈറ്റി പ്രസിഡന്റുമായ ഡോ. സഫാ സമാൻ വ്യക്തമാക്കി.എ.ഐ അധിഷ്ഠിത സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെന്ന് അഭിഭാഷക ഇനാം ഹൈദറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

