ജാഗ്രതയോടെ ഇരിക്കുക; ഒ.ടി.പി വരാതെയും പണം പോകാം
text_fieldsകുവൈത്ത് സിറ്റി: ബാങ്ക് അക്കൗണ്ട് ഉള്ളവർ സൂക്ഷിക്കുക. മെസേജോ ഒ.ടി.പിയോ വരാതെയും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകാം. കഴിഞ്ഞ ദിവസം കുവൈത്ത് പ്രവാസിയായ മാവേലിക്കര സ്വദേശിക്ക് ഇത്തരത്തിൽ വൻ തുകയാണ് നഷ്ടപ്പെട്ടത്. തുടരെത്തുടരെ പണം നഷ്ടമായ മെസേജുകൾ വരുന്നത് ശ്രദ്ധയിൽപെട്ട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം സംഭവം അറിഞ്ഞത്.
അതിനിടെ ഒമ്പത് ട്രാൻസാക്ഷനുകളിലായി ഇദ്ദേഹത്തിന്റെ 389 ദീനാർ നഷ്ടപ്പെട്ടിരുന്നു. ഉടൻ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് അവസാനിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം തിരിച്ചുകിട്ടാനുള്ള നടപടികൾ ആരംഭിച്ചതായും ബാങ്ക് വ്യക്തമാക്കിയതായി മാവേലിക്കര സ്വദേശി പറഞ്ഞു.

