ബി.ഡി.കെ. വിനോദ് ഭാസ്കർ അനുശോചന യോഗം
text_fieldsബി.ഡി.കെ സംഘടിപ്പിച്ച വിനോദ് ഭാസ്കർ അനുശോചന യോഗം
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ വേർപാടിൽ ബ്ലഡ് ഡോണേഴ്സ് കേരള - കുവൈത്ത് ചാപ്റ്റർ അനുശോചന യോഗം ചേർന്നു. നിമീഷ് കാവാലം അധ്യക്ഷത വഹിച്ചു. ഡോ. അനില (ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം), റഫീക് ബാബു (പ്രവാസി വെൽഫെയർ), മാർട്ടിൻ (കുട), ഷഹിദ് ലബ്ബ (കെ.ജെ.പി.എസ്), കലേഷ് (ഒ.ഐ.സി.സി), ബി.ഡി.കെ പ്രവർത്തകരായ മനോജ് മാവേലിക്കര, നളിനാക്ഷൻ, പ്രവീൺ, മുരളി, ലിനി, വിനീത് എന്നിവർ സംസാരിച്ചു.
ചങ്ങനാശ്ശേരിയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ആയിരുന്ന വിനോദ് ഭാസ്കറിന്റെ ജീവിതവും ബ്ലഡ് ഡോണേഴ്സ് കേരളയുടെ രൂപവത്കരണവും വ്യാപത്വും രക്തദാന പ്രവർത്തനങ്ങളും നളിനാക്ഷൻ പങ്കുവെച്ചു. ജയൻ സദാശിവൻ നന്ദി പറഞ്ഞു. വിനോദ് ഭാസ്കറിന്റെ ഓർമ്മയിൽ കൂടുതൽ രക്തദാന പ്രവർത്തങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബി.ഡി.കെ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

