ബി.ഡി.കെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബി.ഡി.കെ രക്തദാന ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ കുവൈത്ത്) ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണാഘോഷം എന്നിവയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അമ്പതിലേറെ പേർ രക്തദാനം നടത്തി. ദാതാക്കൾക്കായി സർട്ടിഫിക്കറ്റും ലഘുഭക്ഷണവും നൽകി.
സാന്ത്വനം കുവൈത്ത് പ്രസിഡന്റ് ജ്യോതിദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ കുവൈത്ത് ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജയൻ സദാശിവൻ സ്വാഗതവും നിമിഷ് കാവാലം നന്ദിയും പറഞ്ഞു.വിവാഹവാർഷിക ദിനത്തിൽ രക്തദാനം ചെയ്ത ഷൈറ്റസ്റ്റ് -ജിഞ്ജു ദമ്പതികളെ മാർട്ടിൻ അനുമോദിച്ചു.
ജോബി ബേബി, ജോളി, ബീന, കലേഷ്, തോമസ് അടൂർ, ശ്രീകുമാർ പുന്നൂർ, ഷൈറ്റസ്റ്റ്, മാർട്ടിൻ, വിനീത, സോഫി രാജൻ, ജിജോ, ജിതിൻ എന്നിവർ നേതൃത്വം നൽകി.

