ബി.ഡി.കെ -എം.സി.വൈ.എം സംയുക്ത രക്തദാനക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ, മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം കുവൈത്ത് ഘടകത്തിെൻറ പങ്കാളിത്തത്തോടെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.കെ കുവൈത്തിൽ നടത്തിവരുന്ന രക്തദാന ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിവിധ സംഘടനകളോടൊപ്പം ചേർന്ന് രക്തദാന ക്യാമ്പുകളും, അനുബന്ധപരിപാടികളും സംഘടിപ്പിച്ചുവരുന്നത്. കുവൈത്തിെൻറ വിവിധ മേഖലകളിൽനിന്നുമുള്ള നിരവധി യുവാക്കൾ പങ്കാളികളായി. സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോക്ടർമാർ ഉൾപ്പെടെ പതിനഞ്ചോളം വരുന്ന സംഘത്തിെൻറ സേവനം പരമാവധി ദാതാക്കളെ സ്വീകരിക്കുന്നതിന് സഹായകമായി.
രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിനുളള ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിെൻറ ഉപഹാരം എം.സി.വൈ.എം കുവൈത്ത് ജോയൻറ് കൺവീനർ ജോസഫ് കെ. സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും അടിയന്തര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും ബി.ഡി.കെ കുവൈത്ത് ടീമിനെ 69997588, 65012380, 51510076, 66769981 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
