ബി.ഡി.കെ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബി.ഡി.കെ രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ കുവൈത്ത്) ഗാന്ധിജയന്തിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് ബി.ഡി.കെ കുവൈത്ത് ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി കുവൈത്തിന്റെ പിന്തുണയോടെയാണ് ക്യാമ്പ് നടന്നത്. ദാതാക്കൾക്ക് സർട്ടിഫിക്കറ്റും ലഘുഭക്ഷണവും ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ഒരുക്കി. രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ താൽപര്യമുള്ള വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുവാനും ബി.ഡി.കെ സന്നദ്ധമാണെന്നും 69997588 എന്ന നമ്പറിൽ ബന്ധപ്പെടാനും രാജൻ തോട്ടത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

