Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീകുമാർ പുന്നൂരിന് ബി.ഡി.കെ യാത്രയയപ്പും ആദരവും

text_fields
bookmark_border
രക്തദാന പ്രവർത്തനങ്ങളിലും സാമൂഹ്യ സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു
ശ്രീകുമാർ പുന്നൂരിന് ബി.ഡി.കെ യാത്രയയപ്പും ആദരവും
cancel

കുവൈത്ത് സിറ്റി: ബി.ഡി.കെ കുവൈത്ത് വർക്കിംഗ് കമ്മിറ്റി അംഗം ശ്രീകുമാർ പുന്നൂരിന് ബി.ഡി.കെ കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പ് നൽകി. ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ജയൻ സദാശിവൻ, ചാൾസ് പി. ജോർജ്, സുബൈർ കാടംങ്കോട് എന്നിവർ ശ്രീകുമാർ പുന്നൂരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും അനുസ്മരിച്ച് സംസാരിച്ചു.

1999 മുതൽ സന്നദ്ധ രക്തദാതാവായി പ്രവർത്തിക്കുന്ന ശ്രീകുമാർ പുന്നൂർ, കുവൈത്തിലെ പ്രവാസ ജീവിതത്തിനിടയിൽ രക്തദാന പ്രവർത്തനങ്ങളിലും സാമൂഹ്യ സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സമർപ്പിത സേവനങ്ങളെ ആദരിച്ച് ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ സ്നേഹോപഹാരം സമ്മാനിച്ചു. നളിനാക്ഷൻ ഒളവറ സ്വാഗതവും മുരളി വാഴക്കോടൻ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BDK Farewell and Tribute
Next Story