ബി.ഡി.കെ- ഡ്രീംസ്ട്രീ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsക്യാമ്പിൽ പങ്കെടുത്തവർ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേർസ് കേരള കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ) ഡ്രീംസ്ട്രീ കുവൈത്തുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് ഡ്രീംസ്ട്രീ മാനേജിംഗ് ഡയറക്ടർ രജ്ഞിത് ജെയിംസ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ കോഓഡിനേറ്റർ പ്രവീൺ കുമാർ അധ്യക്ഷതവഹിച്ചു.
രക്തദാനക്യാമ്പിൽനിന്ന്
അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത് മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധി രാജേഷ് ആശംസ അറിയിച്ചു.
ഡ്രീംസ്ട്രീയുടെ മെബിൻ സാം സ്വാഗതവും ബി.ഡി.കെ പ്രതിനിധി മനോജ് മാവേലിക്കര നന്ദിയും പറഞ്ഞു.
ക്യാമ്പിൽ രക്തദാനം ചെയ്ത മുഴുവൻ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ബി.ഡി.കെ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുന്നവർക്ക് യാത്ര സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങൾക്ക് +965 69997588.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

